Posts

Showing posts from May, 2020

ബോണക്കാട് ഒരിക്കൽക്കൂടി

Image
ബോണക്കാട്.  ഇടയ്ക്കിടെയുള്ള ബോണക്കാട് യാത്ര പതിവാണ്. മിക്കപ്പോഴും ചേട്ടനോടോ മാമിയോടൊത്തോ ആകും യാത്രകൾ. അങ്ങനെയിരിക്കെ അവിചാരിതമായാണ് പിന്നെയും ഒരു ബോണക്കാടൻ യാത്രക്ക് തിരിച്ചത്. ക്ലാസ്സിലെ കൂട്ടുകാരുടെ പ്രൊജക്റ്റിന്റെ ഭാഗമായി ബോണക്കാടിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതിനായി അവിടെ പോയി മുൻപരിചയമുള്ള എന്നെയും അവരൊപ്പം കൂട്ടി. കൂടെ. മുൻപരിചയത്തെക്കാൾ കയ്യിൽ കൂടെ കൂട്ടിയ ക്യാമറയാണ് അവരുടെ ലക്ഷ്യം. അങ്ങനെ വീണ്ടും ബോണക്കാട് കയറി. ഇത്തവണ എസ്റ്റേറ്റിന് ചുറ്റും മാത്രമല്ല ചിലവഴിച്ചത് പലതവണ പോയെങ്കിലും പോകാൻ കഴിയാത്ത പ്രേതബംഗ്ലാവിലേക്കും പോയി. ആ യാത്രാമധ്യേ പകർത്തിയതാണ് പേപ്പാറ വന്യജീവിസങ്കേതവും ഡാം റിസർവോയറിന്റെ ദൂരക്കാഴ്ചയും. ഏതൊരു യാത്രികനും ആ കാഴ്ച പകർത്തി സൂക്ഷിക്കാൻ തോന്നും..  ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച ഒരുപാട് ബംഗ്ലാവുകളും കെട്ടിടങ്ങളും ലയിത്തുകളും  നാമാവശേഷമായി അവിടെ ബാക്കിനിൽക്കുന്നു. ബംഗ്ലാവിന്റെ അവസ്ഥയും പരിതാപകരം തന്നെയാണ്. കഴിയാവുന്നതിൽ മികച്ച രീതിയിൽ അതിനെയും വൃത്തികേടാക്കിയിരിക്കുന്നു. ബംഗ്ലാവുകളിൽ മേൽക്കൂരയിലെ ഓടുകൾ നശിപ്പിച്ചും ചുവരുകളിൽ കോറിവരച്ചും ആര...