2021 ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അട്ടപ്പാടിയാണ്. 2021 എന്ന പുതുവർഷം വരവേറ്റതും ആദ്യ മാസം ചിലവഴിച്ചതും അട്ടപ്പാടിയിൽ ബാബുവേട്ടൻ എന്ന സിബി ചേട്ടന്റെ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു. മണികണ്ഠൻ എന്ന ചരിത്രാന്വേക്ഷിയുടെ കൂടെ ഞാനും സിബിചേട്ടനും മാണിയച്ഛനുമൊക്കെ നടത്തിയ യാത്രകൾ തന്ന അനുഭവങ്ങളൊക്കെ ഞാനെന്ന യാത്രികനെ ഒരുപാട് സ്വാധീനിക്കുന്നു....വരടിമല, ബൊമ്മിയാംപതി, തേക്കൻ മല, നരസിമുക്ക്, ഷോളയാർ, ആനക്കട്ടി, പട്ടിത്തറ, കോട്ടത്തറ, ജെല്ലിപ്പാറ അങ്ങനെ ആ യാത്രകൾ നീളുന്നു.....അട്ടപ്പാടി കാണാനും അറിയാനും ഒരുപാടുണ്ട്.... ഇനിയും തിരികെ വരും എന്ന ഉറപ്പോടെ അട്ടപ്പാടിയോട് ഫെബ്രുവരിയിൽ യാത്ര പറഞ്ഞു...