Posts

Showing posts from November, 2018

25/11/2018

Image
ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. ഒരു പക്ഷെ ഒരിക്കലും ആ വാതിലിലൂടെ ആരും കടന്നുവരാൻ പോകുന്നില്ല അല്ലാത്തപക്ഷം അതിലൂടെ വരുന്നവർ നമുക്ക് യാതൊരു തരത്തിലും ഉപകാരങ്ങളോ ഉപദ്രവങ്ങളോ ചെയ്യാതെ കടന്നു പോകുകയും ചെയ്യുന്നു. നമുക്ക് ഉപകാരമില്ലെന്ന് അറിഞ്ഞിട്ടും നാം തുറന്നിടുന്ന ആ വാതിലുകൾ ഒരുപക്ഷെ  ജീവിതത്തിൽ നമുക്ക് വെല്ലുവിളിയായി ഉയർന്നേക്കാം.... ഇന്നോളമുള്ള ജീവിതത്തിൽ കുറേപേർ കടന്നുപോയി പക്ഷെ അവരിൽ ചിലർ മാത്രം ഓർമകളായി അവശേഷിക്കുന്നു ചിലർ ദുസ്വപ്നം പോലെ പിന്തുടരുന്നു ഒഴിവാക്കാൻ കഴിയാതെ ചിലരോട് നാം  അടുക്കുന്നു. ചിലയിടത്തു ചിലർ നമ്മെ ഉപേക്ഷിക്കുന്നു.ചിലർ അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവരുന്നു അവരുടെ കടന്നുവരവുകൾ രണ്ടുതരത്തിൽ നമ്മെ ബാധിക്കും... ഒന്ന് നമ്മിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുവാൻ വരുന്നവർ... രണ്ടാമത്തെ കൂട്ടർ നമ്മുക്ക് ചേരാത്ത മാറ്റങ്ങൾ മനസിലാക്കി തിരുത്തിത്തരുന്നവർ...... അവരുടെ വരവിന്റെ ഉദ്ദേശം കഴിയുമ്പോൾ അവർ ഒരുവാക്ക് പോലും പറയാതെ അവിചാരിതമായി നമ്മെ വിട്ടു  പോകുന്നു ചിലർ നമ്മുടെ കാഴ്ചകളെ അവരുടെ കൂടെ കാഴ്ചകളാക്കി മാറ്റി എന്നും കൂടെ തുടരുന്നു....... ഒഴിവാക്കപ്പെടേണ്...