25/11/2018
ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. ഒരു പക്ഷെ ഒരിക്കലും ആ വാതിലിലൂടെ ആരും കടന്നുവരാൻ പോകുന്നില്ല അല്ലാത്തപക്ഷം അതിലൂടെ വരുന്നവർ നമുക്ക് യാതൊരു തരത്തിലും ഉപകാരങ്ങളോ ഉപദ്രവങ്ങളോ ചെയ്യാതെ കടന്നു പോകുകയും ചെയ്യുന്നു. നമുക്ക് ഉപകാരമില്ലെന്ന് അറിഞ്ഞിട്ടും നാം തുറന്നിടുന്ന ആ വാതിലുകൾ ഒരുപക്ഷെ ജീവിതത്തിൽ നമുക്ക് വെല്ലുവിളിയായി ഉയർന്നേക്കാം....
ഇന്നോളമുള്ള ജീവിതത്തിൽ കുറേപേർ കടന്നുപോയി പക്ഷെ അവരിൽ ചിലർ മാത്രം ഓർമകളായി അവശേഷിക്കുന്നു ചിലർ ദുസ്വപ്നം പോലെ പിന്തുടരുന്നു ഒഴിവാക്കാൻ കഴിയാതെ ചിലരോട് നാം അടുക്കുന്നു. ചിലയിടത്തു ചിലർ നമ്മെ ഉപേക്ഷിക്കുന്നു.ചിലർ അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവരുന്നു അവരുടെ കടന്നുവരവുകൾ രണ്ടുതരത്തിൽ നമ്മെ ബാധിക്കും... ഒന്ന് നമ്മിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുവാൻ വരുന്നവർ... രണ്ടാമത്തെ കൂട്ടർ നമ്മുക്ക് ചേരാത്ത മാറ്റങ്ങൾ മനസിലാക്കി തിരുത്തിത്തരുന്നവർ...... അവരുടെ വരവിന്റെ ഉദ്ദേശം കഴിയുമ്പോൾ അവർ ഒരുവാക്ക് പോലും പറയാതെ അവിചാരിതമായി നമ്മെ വിട്ടു പോകുന്നു ചിലർ നമ്മുടെ കാഴ്ചകളെ അവരുടെ കൂടെ കാഴ്ചകളാക്കി മാറ്റി എന്നും കൂടെ തുടരുന്നു.......
ഒഴിവാക്കപ്പെടേണ്ട ചിലരെ മനഃപൂർവം കൊണ്ടു നടക്കുമ്പോൾ ആ അവസ്ഥ നാം നമ്മോടു തന്നെ കാട്ടുന്ന ഒരുതരം അവഗണനയാണ് അതിനാൽത്തന്നെ സന്തോഷത്തോടെ അവരെ യാത്രയാക്കുക.... ആ വാതിലുകൾ അടയ്ക്കുക... ഒരു തരത്തിലും കടന്നു വരാൻ പറ്റാത്ത രീതിയിൽ ആ വാതിലുകൾ അടച്ചാൽ അവർ എന്തു വിചാരിക്കും, അവർക്ക് അതു താങ്ങാൻ കഴിയുമോ എന്നൊന്നും ചിന്തിക്കാതെ അവർക്കും നമുക്കും നല്ലതിനു വേണ്ടി മാത്രം എന്നു കരുതുന്നതാണ് ഉചിതം. നീണ്ടുപോകുന്ന ജീവിതത്തിൽ ഇത്തരം അധ്യായങ്ങൾ പതിവാണ് അതിനാൽത്തന്നെ നാം തിരിച്ചറിഞ്ഞു ചെയ്യേണ്ടുന്ന ഒന്നും. വൈകിപ്പോയി എന്നു ചിന്തിച്ചിരിക്കാതെ മുന്നോട്ടു പോകുക ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുക.............
ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല. അതിനി എന്തായാലും. വസ്തുക്കളാകട്ടെ ബന്ധങ്ങളാകട്ടെ എല്ലാം അൽപനേരം നമ്മെ പിന്തുടരുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് അവ പതിയെ കൊഴിഞ്ഞു അകലുന്നു. ആഴത്തിലുള്ള രക്തബന്ധങ്ങൾ വരെ അകലുന്ന വേളയിൽ സുഹൃത്ത് ബന്ധങ്ങൾ പ്രാധാന്യമില്ലാതാകുന്നു. ജന്മം നൽകിയ മാതാപിതാക്കൾ, കൂടപ്പിറപ്പുകൾ ഒക്കെ ഒരു ചെറിയ കാലം നമ്മോട് കൂടെ അവശേഷിക്കുന്നു. ബന്ധങ്ങൾ പുതുക്കുമ്പോൾ ചിലർ സ്വമേധ ഒഴിഞ്ഞു പോകുന്നു. ചിലരെ ഒഴിവാക്കപ്പെടുന്നു . അകലുന്ന വേളയിൽ ഒഴിവാക്കപ്പെട്ടവരെയാണ് കൂടുതൽ ഓർക്കുന്നത്. അവർ നമ്മോട് ചെയ്ത നല്ല കാര്യങ്ങൾ ഓർക്കുമ്പോൾ അവരെ അപേക്ഷിക്കേണ്ടതില്ല എന്നു തോന്നാം പക്ഷെ ഒരു നിമിഷത്തെ ആ ചിന്ത മാത്രം പോരല്ലോ അവരെ കൂടെ കൂട്ടാൻ.
സൗഹൃദത്തിന്റെ ചക്രവാളത്തിൽ നിന്നു കാണുന്ന സ്വപ്നങ്ങൾ എണ്ണിയാൽ ഒടുങ്ങുന്നില്ല... അവയൊക്കെ എന്നും ഓരോ മനസിലും ഓർമയിലും സ്വപ്നങ്ങളായി മാത്രം അവശേഷിക്കുന്നു.
.
.മനസിലാക്കി തന്ന പ്രിയപ്പെട്ടവൾക്കു നന്ദി.
Comments
Post a Comment