പഥികൻ 👣
പിടികിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. ചിലനേരങ്ങളിൽ അവയൊക്കെ ചിന്തയുടെ അതിർവരമ്പുകൾ കടന്നു തീക്ഷ്ണമായി ബോധമണ്ഡലത്തിൽ പതിക്കാറുണ്ട്. ആ സ്‌ഫോടനത്തിൽ സ്ഥിരകാലബോധത്തിന്റെ ഇടയിൽപ്പെട്ടു നീറുന്ന മനുഷ്യമനസ്സിന് മൂല്യം കുറയുന്നു. കാലചക്രത്തിന്റെ ഗതിമാറ്റത്തിലൂടെ കടന്നുപോയവീഥിയിൽ അനന്തമായ കാഴ്ചയുടെ നിഴൽ പതിഞ്ഞത് മുഖങ്ങളിൽ... വ്യക്തികളിൽ.. വഴികളിൽ.. സ്ഥലങ്ങളിൽ.. അങ്ങനെയങ്ങനെ നീളുന്നു....
അവയിൽ ചിലതു നമ്മെ ബോധപൂർവം പിന്തുടരുന്നു ചിലതു അബോധത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു ബോധമണ്ഡലത്തിൽ അടിയുന്നു. മറ്റുചിലത് നമ്മിൽ പ്രവർത്തിച്ചു ഉദ്ബോധനത്തിനു വഴിവയ്ക്കുന്നു. വ്യക്തികൾ അങ്ങനെയാണ് അവരിൽ ചിലർ നമ്മെ പിന്തുടരുന്നു.... ചിലരെ നാം പിന്തുടരുന്നു... എന്തിരുന്നാലും ഒരു ലക്ഷ്യത്തിലേക്ക് ആ യാത്രകൾ നമ്മെ എത്തിക്കുന്നു....
Thanks
ReplyDelete