സ്ഥിരം നാം കേൾക്കാറുള്ളതാണ് നമ്മെ പറ്റിയുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ. ചിലപ്പോൾ അവ നമ്മെ സന്തോഷിപ്പിക്കുന്നു ചിലപ്പോൾ അവ നമ്മെ പല തവണ ചിന്തിപ്പിക്കുന്നു. അതെ മറ്റുള്ളവരെ പോലെ തന്നെ നാം നമ്മെപ്പറ്റിയും ചിന്തിക്കാറുണ്ട് ആ ചിന്തയിൽ ആരും അറിയാതെ പോകുന്ന നമ്മെപ്പറ്റിയും, നമ്മുടെ പ്രവൃത്തികളും,വ്യക്തികൾ ഒക്കെ ഓർക്കാറുമുണ്ട്. അതുപോലെ നാം മറ്റൊരാളായി നമ്മെ വിലയിരുത്താറുമുണ്ട്. ആ വിലയിരുത്തലുകൾ മിക്കപ്പോഴും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും നമ്മിലെ വ്യക്തിത്വത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇതൊക്കെ നല്ലത് തന്നെ. പക്ഷെ ചിലർ തന്നിലെ കഴിവുകൾ പ്രകടിപ്പിക്കാതെ എനിക്ക് പറ്റുന്നില്ല, ഞാൻ ഇങ്ങനെ ആയിപ്പോയി, ഞാൻ കുറവുകൾ ഉള്ളവനാണ്, ഞാൻ ബുദ്ധിയോടെ ചിന്തിക്കുന്നില്ല എന്നൊക്കെ പറഞ്ഞു സ്വന്തം വ്യക്ത്വത്തെ താഴ്ത്തി കീഴ്പ്പെടുന്നു.
ഇത്തരം സ്വയം താഴ്ത്തുന്നത് തികച്ചും വ്യക്തിഹത്യ തന്നെയാണ്. തെറ്റുകൾ തിരിച്ചറിഞ്ഞു അവ മാറ്റാൻ നാം ശ്രമിക്കണം അല്ലാതെ താഴ്ന്നു കൊടുക്കുകയല്ല വേണ്ടത്. വലിയവനായാലും ചെറിയവനായാലും ഒരിക്കലും സ്വന്തം കഴിവുകളെ മറന്നു പ്രവർത്തിക്കരുത് സമൂഹത്തിൽ സ്വന്തം സ്ഥാനം കണ്ടെത്തി ഒരു വ്യക്തിയെന്ന നിലയിൽ മാതൃകയാകാൻ ശ്രമിക്കണം. ഒരാളിൽ നിന്ന് പറഞ്ഞു കേൾക്കാതെ നമ്മിലെ കുറവുകൾ നാം സ്വയം തിരിച്ചറിയണം. എങ്കിലേ നമുക്ക് നമ്മെ വിലയിരുത്താനും മറ്റൊരാളിലെ നല്ലത് തിരിച്ചറിയാനും കഴിയൂ
2023...
Comments
Post a Comment