"എന്താകാനാണ് നിന്റെ ആഗ്രഹം"
"എന്താകാനാണ് നിന്റെ ആഗ്രഹം" പലരാലും പലതവണ ആവർത്തിക്കപ്പെട്ട ചോദ്യം. ആർക്കും വ്യക്തമായ ഒരുത്തരം ഇതുവരെ പറഞ്ഞിട്ടില്ല.ഇതേ ചോദ്യം ഞാൻ പലതവണ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. നല്ല വ്യക്തി,മനുഷ്യൻ,എന്നൊക്കെ ഉള്ളത് സ്ഥിരം ക്ലീഷേ. പക്ഷെ അതിലുപരി നാളെ നന്നായി ജീവിക്കാൻ ആ ജീവിതത്തിൽ എന്നോടൊപ്പം എന്നെ കൊണ്ടു മറ്റുള്ളവർക്കും ഉപകാരമുള്ള ഒരു തൊഴിൽ.ഏറെക്കുറെ ഇതാണ് എല്ലായ്പ്പോഴുമുള്ള ആഗ്രഹം. സ്വന്തം കുടുംബത്തിനും അടുത്ത തലമുറയ്ക്കും വേണ്ടി സമ്പാതിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് മറ്റുള്ളവർക്ക് സഹായകമാകുന്നതും. അതോടൊപ്പം ആ ജീവിതം ആസ്വദിക്കുന്നതും. ഇങ്ങനെയൊക്കെ പറയാൻ കഴിയും പക്ഷെ അത് നടപ്പാക്കുന്നതിലാണ് യഥാർത്ഥ മിടുക്ക്. ഇപ്പൊ പഠിക്കാനും നന്നായി അറിവ് നേടാനുമുള്ള സാഹചര്യം ഇന്ന് ഉണ്ട് അവ ഞാൻ നന്നായി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. എന്റെ ജീവിതം അർത്ഥവത്തുള്ള ഒന്നായി മാറ്റാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ.
This comment has been removed by the author.
ReplyDeleteSooper
ReplyDelete