കലാലയം...
കലാലയ ജീവിതം പലർക്കും പലതാണ്. വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ജോഗ്രഫി എടുക്കുമ്പോൾ സ്വപ്നങ്ങൾ അനവധി ആയിരുന്നു.. അതിനാൽ തന്നെ കോളേജിനെപ്പറ്റി ചില സൂചനകൾ ലഭിച്ചിട്ടും അവിടേക്കുതന്നെ പോയത് പക്ഷെ അവസ്ഥ ഏറക്കുറെ ദുഖമാണ് നൽകിയത്.
സ്വാതന്ത്ര്യം ഉണ്ട് പഠിക്കാൻ.ഒരു ഉത്സാഹപൂർണ്ണമായ കോളേജ് അന്തരീകമാല്ലായിരുന്നു അവിടുത്തേത്. എല്ലാം പിരീഡിലും ക്ലാസ്സിൽ കയറണം. ഓരോ മണിക്കൂർ അറ്റൻഡൻസ് അങ്ങനെ കുറെ വ്യത്യസ്ത നിയമങ്ങൾ. സത്യത്തിൽ ഇവിടുത്തെ സാഹചര്യം അധ്യാപകർക്കു പോലും താല്പര്യമില്ല പക്ഷെ ആർക്കൊക്കെയേ വേണ്ടി അവർ സഹിക്കുന്നു. കഴിവുള്ളവന് പ്രോത്സാഹനം ഇല്ല. ഇടക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വിളിക്കും അല്ലാതെ നിരന്തര ഒരു പരിശീലനമോ ഒന്നും തന്നെയില്ല. ഒക്കെ മനസിലാക്കാനും മറ്റു ഇന്ന് ഞാൻ ശ്രമിക്കുന്നു.കോളേജിൽ ഇലക്ഷൻ നടന്നത് അറിയുന്നത് ഇലക്ഷന്റെ അന്ന്. മത്സരമില്ലാതെ പൊതുതെരഞ്ഞെടുപ്പില്ലാതെ പലരും സ്റ്റുഡന്റ്സ് കൗൺസിലിന് വോട്ടുകൾ നൽകി. പക്ഷെ ഇന്നവർ എവിടെ.. അല്ലെങ്കിൽ എന്താണ് അവരുടെ കർത്തവ്യം. വിദ്യാർത്ഥി അഭിപ്രായങ്ങൾ അവിടെ ആരും തന്നെ തിരക്കാറില്ല. ഇവയൊക്കെ ഉള്ളപ്പോൾ തന്നെ വിഡ്ഢിത്തമെന്നോണം രാഷ്ട്രീയ പാർട്ടികൾ കൊണ്ടു വരാൻ ചിലർ ശ്രമിക്കുന്നു. പാർട്ടി നല്ലതാണ് പക്ഷെ ഇവിടെ അത് കൊണ്ടുവന്നാൽ എന്താണ് പ്രയോജനം അല്ലെങ്കിൽ എന്തിനുവേണ്ടി കൊണ്ടുവരണം എന്നൊന്നും ആർക്കും അറിയില്ല.എസ് എഫ് ഐ ക്ക് വേണ്ടി കൊടിപിടിക്കുന്നവന് കമ്മ്യൂണിസ്റ് എന്താണെന്നോ എന്തിനാണെന്നോ അറിയില്ല. എന്തിനാണ് പാർട്ടി എന്നു തിരക്കിയ എന്റെ സുഹൃത്തിന്റെ മറുപടി ഇങ്ങനായിരുന്നു പാർട്ടി വന്നാൽ ക്ലാസ്സിൽ കയറേണ്ട, മൊബൈൽ ഫോൺ കൊണ്ടുവരാം എന്നൊക്കെ. അറിയില്ല എന്താണ് ഇതൊക്കെ എന്നത്. അവസ്ഥ പരിതാപകരം.
ഡിപ്പാർട്മെന്റുകൾ പരസ്പരം അടി. അതിന്റെ ഉള്ളിൽ അധ്യാപകർ പരസ്പരം പിണക്കം, വഴക്ക്. ചിലർ വിധിക്കപ്പെട്ട പോലെ വരുന്നു ചിലർ പ്രിൻസിപ്പലിനെ കാലും വലിയവരാണ്. ഉദ്യോഗത്തിന്റ മഹത്വം അറിയാതെ പോകുന്ന ചിലർ.
കോളേജിന്റെ ഉള്ളിൽ മാത്രം ക്ലാസുകൾ ഒതുങ്ങുന്നു. പുറത്തെ ലോകം തിരിച്ചറിയാൻ അവർ ശ്രമിക്കുന്നില്ല. അധ്യാപക വിദ്യാർത്ഥി സംവാദങ്ങൾ ഇല്ല.
കോളേജ് ലൈബ്രറിയിൽ കുട്ടികൾക്ക് വായിക്കാൻ കൊള്ളില്ല എന്നു തരംതിരിച്ചു വച്ചേക്കുന്ന പുസ്തകങ്ങൾ ഏതാണ്ട് ഇരുന്നൂറോളം. ആരുപറഞ്ഞു കൊള്ളില്ല എന്ന ചോദ്യത്തിന് ഉത്തരം ബിയഡിലെ കുട്ടികൾ. പിന്നെ എന്തിനാണ് ഇവ ഇവിടെ സൂക്ഷിക്കുന്നത്.
കോളേജിൽ കാര്യമായ അടിയൊന്നും ഞാൻ കണ്ടിട്ടില്ല. പരസ്പരമുള്ള ഉന്തും തള്ളുമല്ലാതെ ഇവിടെ മറ്റൊന്നുമില്ല.
മാറേണ്ടിയിരിക്കുന്നു പലതും. മാറ്റാൻ ആരും മുതിരാറില്ല കാരണം അവർ ഒറ്റപ്പെടും. !
Comments
Post a Comment