തോന്നലുകൾ......
ജീവിതം നീണ്ടുപോകുകയാണ് പലരെയും കാണുന്നു അവരുമായി സംവദിക്കുന്നു. ചിലപ്പോൾ അവരുടെ കുറച്ചു രീതികൾ ശീലമാക്കാനും ആഗ്രഹിക്കുന്നു. പക്ഷെ മിക്കപ്പോഴും അവ നടക്കാറില്ല. ചിലപ്പോൾ നടക്കുന്നു.
ഇന്ന് ഞാൻ പലർക്കും ഉദാഹരണങ്ങളാണ് എന്താണെന്നറിയില്ല ചിലപ്പോഴൊക്കെ എന്നെത്തന്നെ മാറ്റാനും ഞാൻ ശ്രമിക്കുന്നു. അതിനാൽത്തന്നെ ഇന്ന് ഞാൻ പല വെല്ലുവിളികളും എന്നിൽ നിന്നുതന്നെ നേരിടുന്നു. ഒരുപാട് പേരുടെ ആഗ്രഹങ്ങൾ പോലെ ജീവിതത്തിൽ നല്ലൊരു സ്ഥാനത്തെത്താൻ ആഗ്രഹിക്കാറുണ്ട് പക്ഷെ അതിനുവേണ്ടി ചിലവഴിക്കാറില്ല എന്നതാണ് യാഥാർഥ്യം.ഇനിയും ഒരുപാട് മാറാൻ ശ്രമിക്കുന്നു. പലതും ഉപേക്ഷിക്കേണ്ടതുണ്ട്.അവയിൽ ശീലങ്ങളാണ് കൂടുതലും. മാറ്റത്തിനു സമയമെടുക്കില്ല പക്ഷെ പൊരുത്തപ്പെടാൻ സമയമെടുക്കും.ആരാലും വിമർശിക്കാത്ത തരത്തിൽ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാകാൻ ഞാനിന്നാഗ്രഹിക്കുന്നു....
Comments
Post a Comment