Posts

Image
Take a short but thrilling bike ride to #Ponmudi, experiencing the scenic beauty and refreshing breeze on this quick #adventure. #RoyalEnfield #Thunderbird.
2023...
Image
2021 ഓർക്കുമ്പോൾ  ആദ്യം ഓർമ വരുന്നത് അട്ടപ്പാടിയാണ്. 2021 എന്ന പുതുവർഷം വരവേറ്റതും ആദ്യ  മാസം ചിലവഴിച്ചതും അട്ടപ്പാടിയിൽ ബാബുവേട്ടൻ എന്ന സിബി ചേട്ടന്റെ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു. മണികണ്ഠൻ എന്ന ചരിത്രാന്വേക്ഷിയുടെ കൂടെ ഞാനും സിബിചേട്ടനും  മാണിയച്ഛനുമൊക്കെ നടത്തിയ യാത്രകൾ തന്ന അനുഭവങ്ങളൊക്കെ ഞാനെന്ന യാത്രികനെ ഒരുപാട് സ്വാധീനിക്കുന്നു....വരടിമല, ബൊമ്മിയാംപതി, തേക്കൻ മല, നരസിമുക്ക്, ഷോളയാർ, ആനക്കട്ടി, പട്ടിത്തറ, കോട്ടത്തറ, ജെല്ലിപ്പാറ അങ്ങനെ ആ യാത്രകൾ നീളുന്നു.....അട്ടപ്പാടി കാണാനും അറിയാനും ഒരുപാടുണ്ട്.... ഇനിയും തിരികെ വരും എന്ന ഉറപ്പോടെ അട്ടപ്പാടിയോട് ഫെബ്രുവരിയിൽ യാത്ര പറഞ്ഞു...
Image
ഗവി യാത്രയിൽ നിന്ന്....11/12/2021

ബോണക്കാട് ഒരിക്കൽക്കൂടി

Image
ബോണക്കാട്.  ഇടയ്ക്കിടെയുള്ള ബോണക്കാട് യാത്ര പതിവാണ്. മിക്കപ്പോഴും ചേട്ടനോടോ മാമിയോടൊത്തോ ആകും യാത്രകൾ. അങ്ങനെയിരിക്കെ അവിചാരിതമായാണ് പിന്നെയും ഒരു ബോണക്കാടൻ യാത്രക്ക് തിരിച്ചത്. ക്ലാസ്സിലെ കൂട്ടുകാരുടെ പ്രൊജക്റ്റിന്റെ ഭാഗമായി ബോണക്കാടിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നതിനായി അവിടെ പോയി മുൻപരിചയമുള്ള എന്നെയും അവരൊപ്പം കൂട്ടി. കൂടെ. മുൻപരിചയത്തെക്കാൾ കയ്യിൽ കൂടെ കൂട്ടിയ ക്യാമറയാണ് അവരുടെ ലക്ഷ്യം. അങ്ങനെ വീണ്ടും ബോണക്കാട് കയറി. ഇത്തവണ എസ്റ്റേറ്റിന് ചുറ്റും മാത്രമല്ല ചിലവഴിച്ചത് പലതവണ പോയെങ്കിലും പോകാൻ കഴിയാത്ത പ്രേതബംഗ്ലാവിലേക്കും പോയി. ആ യാത്രാമധ്യേ പകർത്തിയതാണ് പേപ്പാറ വന്യജീവിസങ്കേതവും ഡാം റിസർവോയറിന്റെ ദൂരക്കാഴ്ചയും. ഏതൊരു യാത്രികനും ആ കാഴ്ച പകർത്തി സൂക്ഷിക്കാൻ തോന്നും..  ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച ഒരുപാട് ബംഗ്ലാവുകളും കെട്ടിടങ്ങളും ലയിത്തുകളും  നാമാവശേഷമായി അവിടെ ബാക്കിനിൽക്കുന്നു. ബംഗ്ലാവിന്റെ അവസ്ഥയും പരിതാപകരം തന്നെയാണ്. കഴിയാവുന്നതിൽ മികച്ച രീതിയിൽ അതിനെയും വൃത്തികേടാക്കിയിരിക്കുന്നു. ബംഗ്ലാവുകളിൽ മേൽക്കൂരയിലെ ഓടുകൾ നശിപ്പിച്ചും ചുവരുകളിൽ കോറിവരച്ചും ആരൊക്കെയോ രസിച്ച

പഥികൻ 👣

പിടികിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. ചിലനേരങ്ങളിൽ അവയൊക്കെ ചിന്തയുടെ അതിർവരമ്പുകൾ കടന്നു തീക്ഷ്ണമായി ബോധമണ്ഡലത്തിൽ പതിക്കാറുണ്ട്. ആ സ്‌ഫോടനത്തിൽ സ്ഥിരകാലബോധത്തിന്റെ ഇടയിൽപ്പെട്ടു നീറുന്ന മനുഷ്യമനസ്സിന് മൂല്യം കുറയുന്നു. കാലചക്രത്തിന്റെ ഗതിമാറ്റത്തിലൂടെ കടന്നുപോയവീഥിയിൽ അനന്തമായ  കാഴ്ചയുടെ നിഴൽ പതിഞ്ഞത് മുഖങ്ങളിൽ... വ്യക്തികളിൽ.. വഴികളിൽ.. സ്ഥലങ്ങളിൽ.. അങ്ങനെയങ്ങനെ നീളുന്നു.... അവയിൽ ചിലതു നമ്മെ ബോധപൂർവം പിന്തുടരുന്നു ചിലതു അബോധത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു ബോധമണ്ഡലത്തിൽ അടിയുന്നു. മറ്റുചിലത് നമ്മിൽ പ്രവർത്തിച്ചു ഉദ്ബോധനത്തിനു വഴിവയ്ക്കുന്നു. വ്യക്തികൾ അങ്ങനെയാണ് അവരിൽ ചിലർ നമ്മെ പിന്തുടരുന്നു.... ചിലരെ നാം പിന്തുടരുന്നു... എന്തിരുന്നാലും ഒരു ലക്ഷ്യത്തിലേക്ക് ആ യാത്രകൾ നമ്മെ എത്തിക്കുന്നു....

25/11/2018

Image
ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. ഒരു പക്ഷെ ഒരിക്കലും ആ വാതിലിലൂടെ ആരും കടന്നുവരാൻ പോകുന്നില്ല അല്ലാത്തപക്ഷം അതിലൂടെ വരുന്നവർ നമുക്ക് യാതൊരു തരത്തിലും ഉപകാരങ്ങളോ ഉപദ്രവങ്ങളോ ചെയ്യാതെ കടന്നു പോകുകയും ചെയ്യുന്നു. നമുക്ക് ഉപകാരമില്ലെന്ന് അറിഞ്ഞിട്ടും നാം തുറന്നിടുന്ന ആ വാതിലുകൾ ഒരുപക്ഷെ  ജീവിതത്തിൽ നമുക്ക് വെല്ലുവിളിയായി ഉയർന്നേക്കാം.... ഇന്നോളമുള്ള ജീവിതത്തിൽ കുറേപേർ കടന്നുപോയി പക്ഷെ അവരിൽ ചിലർ മാത്രം ഓർമകളായി അവശേഷിക്കുന്നു ചിലർ ദുസ്വപ്നം പോലെ പിന്തുടരുന്നു ഒഴിവാക്കാൻ കഴിയാതെ ചിലരോട് നാം  അടുക്കുന്നു. ചിലയിടത്തു ചിലർ നമ്മെ ഉപേക്ഷിക്കുന്നു.ചിലർ അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവരുന്നു അവരുടെ കടന്നുവരവുകൾ രണ്ടുതരത്തിൽ നമ്മെ ബാധിക്കും... ഒന്ന് നമ്മിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുവാൻ വരുന്നവർ... രണ്ടാമത്തെ കൂട്ടർ നമ്മുക്ക് ചേരാത്ത മാറ്റങ്ങൾ മനസിലാക്കി തിരുത്തിത്തരുന്നവർ...... അവരുടെ വരവിന്റെ ഉദ്ദേശം കഴിയുമ്പോൾ അവർ ഒരുവാക്ക് പോലും പറയാതെ അവിചാരിതമായി നമ്മെ വിട്ടു  പോകുന്നു ചിലർ നമ്മുടെ കാഴ്ചകളെ അവരുടെ കൂടെ കാഴ്ചകളാക്കി മാറ്റി എന്നും കൂടെ തുടരുന്നു....... ഒഴിവാക്കപ്പെടേണ്ട ചിലരെ മനഃപൂർ